ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി പെൺകുട്ടിയുടെ വീഡിയോ പുറത്ത്

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കേരളത്തിൽ നിന്നും വീടും, കുടുംബവും, മതാവുമെല്ലാം ഉപേക്ഷിച്ചു പോയ മലയാളി പെൺകുട്ടി നിമിഷയുടെ വീഡിയോ പുറത്ത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിനോ സ്വന്തം മതം ഉപേക്ഷിച്ചതിനോ ഭീകര സംഘടനയിൽ അംഗമായതിനോ ഒട്ടും തന്നെ കുറ്റബോധം ഇല്ലാത്ത തരത്തിലായിരുന്നു നിമിഷയുടെ വാക്കുകൾ. എല്ലാവരും ഒരു ദിവസം മരിക്കുമെന്നും അതുകൊണ്ട് ഒന്നും തന്നെ കാര്യമാക്കേണ്ടതില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ അള്ളാഹു നോക്കിക്കോളുമെന്നുമായിരുന്നു നിമിഷയുടെ പ്രതികരണം. നിമിഷ ഫാത്തിമയുടെ ഭർത്താവ് ഐഎസ് ചേർന്നതിനു ശേഷം കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് തന്റെ അവസ്ഥ കഷ്ടത്തിലായതെന്നും നിമിഷ പറയുന്നു.

എന്നാൽ ഐ എസിൽ ചേർന്ന സോണിയ സെബാസ്റ്റ്യനു പറയാനുള്ളത് ഇസ്ലാം മതത്തിനെ കുറിച്ചു പറഞ്ഞു പ്രലോഭിപ്പിച്ചാണ് അതിലേക്ക് ആകൃഷ്ടരാക്കിയതെന്നും എന്നാൽ ഇവിടെ വന്നപ്പോളാണ് ശരിക്കും തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റുകയായിരുന്നുവെന്നുള്ള കാര്യം മനസിലായതെന്നും സോണിയ പറഞ്ഞു. 2016 മെയ് മാസത്തിൽ ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ പേര് മാറ്റി ആയിഷ എന്നാക്കുകയായിരുന്നു. തന്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് പ്രതീക്ഷകളെല്ലാം തെറ്റി പോയെന്നും തിരിച്ചു പോകാൻ താല്പര്യം ഉണ്ടെന്നും സോണിയ പറയുന്നു. വീഡിയോ കാണാം

അഭിപ്രായം രേഖപ്പെടുത്തു