കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു

ഡൽഹി: ലോകരാഷ്ടങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്കായി ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ധാരണയിൽ എത്തിയത്. ഇത് സംബന്ധിച്ചുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയാണ്.

അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 3500 കവിഞ്ഞപ്പോൾ ഇന്ത്യയിൽ 112 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. കൊറോണ ബാധിച്ചു ഇന്ത്യയിൽ രണ്ടു പേർ മരണപ്പെടുകയും ചെയ്തിരുന്നു. കര്ണ്ണാടക സ്വദേശിയും ഡൽഹി സ്വദേശിയുമാണ് മരിച്ചത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത നിർദേശങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു