ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: രോഗബാധ കൂടുതൽ മഹാരാഷ്ട്രയിൽ

ഡൽഹി: ഇന്ത്യയിൽ കോവിഡ് വൈറസ് ബാധിതറുടെ എണ്ണം ഗണ്യമായി വര്ധിക്കുന്നു. പുതിയതായി 23 പേർക്ക് കൂടി വൈറസ് സ്ഥിതീകരിച്ചതോടെ ആകെ എണ്ണം 108 ആയി ഉയർന്നു. ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിൽ നിന്നുമാണ്. പുതിയതായി വൈറസ് സ്ഥിതീകരിച്ചവരിൽ 17 പേരും മഹാരാഷ്ട്രയിൽ നിന്നുമാണ്. മാർച്ച്‌ 31 വരെ കൂട്ടം ചേർന്നുള്ള വിദേശ യാത്രകൾ, ടൂറുകൾ തുടങ്ങിയ കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മാളുകൾ, പബ്ബുകൾ, മൃഗശാലകൾ തുടങ്ങിയവയെല്ലാം താത്കാലികമായി അടച്ചിടാനും സർക്കാർ ഉത്തരവിട്ടട്ടുണ്ട്. ഇറാനിൽ നിന്നും ഇന്നലെ എത്തിയ 234 ഇന്ത്യക്കാരെ രാജസ്ഥാനിലെ ആർമി വെൽനെസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 131 വിദ്യാർത്ഥികളും 103 തീർഥാടകരുമാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും തെലുങ്കാനയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം സ്കൂളുകൾക്കും കോളേജുകൾക്കുമെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.