കൊറോണ വൈറസ്; ഐസൊലേഷൻ വാർഡിൽ 14 ദിവസം നിരീക്ഷണത്തിൽ കിടന്നാൽ 15000 രൂപ പ്രതിഫലം

കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിയുടെ ഭാഗമായി ഒറീസ്സ സർക്കാർ വ്യത്യസ്ത പദ്ധതിയുമായി രംഗത്ത്. വിദേശത്ത് നിന്നും നാട്ടിലെത്തുന്നവർ 14 ദിവസം ഐസുലേഷനിൽ കഴിഞ്ഞാൽ 15000 രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും എത്തുന്നവർ വീട്ടിൽ തന്നെ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ നൽകുന്ന ട്രോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക് കൂട്ടിച്ചേര്‍ത്തു. കൂടാതെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി ഏപ്രിൽ 15 വരെയാണ് ഉണ്ടാവുക. നാട്ടിൽ എത്തുന്നതിനു മുൻപ് തന്നെ ഇതിനായി സർക്കാർ രൂപീകരിച്ചിട്ടുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ നല്ലതായിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മാർച്ച്‌ നാലിന് ശേഷം നാട്ടിലെത്തിയവർക്കും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ ഏപ്രിൽ 15 ശേഷവും പദ്ധതി തുടരും.