കൊറോണ വൈറസ് ബാധിച്ചു പാകിസ്ഥാനിൽ ഒരാൾ മരിച്ചു

ഇസ്ലാമബാദ്: കൊറോണ വൈറസ് ബാധിച്ചു പാക്കിസ്ഥാനിൽ ഒരാൾ മരണപ്പെട്ടു. പഞ്ചാബ് പ്രാവശ്യയിലെ ഹാസിസബാദ് സ്വദേശിയാണ് മരിച്ചത്. ഇറാനിൽ നിന്നും മടങ്ങിയെത്തിയതായിരുന്നു ഇദ്ദേഹം. പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 189 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ആളുകൾ സിന്ധ് പ്രാവശ്യയിൽ നിന്നുള്ളവരാണ്‌. ഇറാൻ അതിർത്തിയായ തഫ്താനിൽ നിന്നും എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. സിന്ധിൽ രക്തപരിശോധന നടത്തിയവരിൽ 150 പേർക്ക് പോസിറ്റീവ് ആണ് ഫലം വന്നത്. ഇവരിൽ 119 പേർ ഇറാൻ അതിർത്തിയിൽ നിന്നും എത്തിയവരാണ്. അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസിന്റെ വ്യാപ്‌തി വർധിച്ചു വരികയാണ്. ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലും രണ്ടമത് ഇറാനിലുമാണ്.