ഖുർആൻ വായിച്ചാൽ അള്ളാഹു കൊറോണയിൽ നിന്നും മോചിപ്പിക്കുമെന്നു ഷഹീൻബാഗിലെ സമരാനുകൂലികൾ: ഒഴിഞ്ഞു പോകാൻ ഡൽഹി സർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഡൽഹി ഷഹീൻബാഗിലെ സമരം അവസാനിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം തുടങ്ങിയിട്ട് മൂന്ന് മാസത്തിലധികമായിരുന്നു. 1897 ലെ ഡിസീസ് ആക്ട് ഡൽഹി സർക്കാർ കൊണ്ടുവന്നതിനെ തുടർന്ന് സമരം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. രാജ്യത്ത് അൻപതിലധികം ആളുകൾ ഒന്നിച്ചു കൂടുന്ന പരിപാടികൾക്ക് സമ്പൂർണ്ണമായും വിലക്കേർപ്പെടുത്തിയതായും ഡൽഹി സർക്കാർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ നിർദ്ദേശങ്ങളേയും കാറ്റിൽ പറത്തികൊണ്ടാണ് ഷഹീൻബാഗിൽ സമരാനുകൂലികൾ പ്രധിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഖുർആൻ വായിച്ചാൽ അള്ളാഹു കൊറോണയിൽ നിന്നും മോചിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഡൽഹിയിലെ സ്കൂളുകളും കോളേജുകളുമെല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്തകമാനം കൊറോണ വൈറസിനെതിരെ കനത്ത ജാഗ്രതാ നിർദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്.