ബിഗ്ബോസ്സ് റിയാലിറ്റി ഷോ താൽക്കാലികമായി നിർത്തി വച്ചു ; രജിത് ആർമിയുടെ വിജയമെന്ന് സോഷ്യൽ മീഡിയ

ബിഗ്‌ബോസ് റിയാലിറ്റി ഷോ താൽക്കാലികമായി നിർത്തിവച്ചതായി എന്റമോൾ ഷൈൻ ഇന്ത്യ വ്യക്തമാക്കി കൊറോണ വൈറസിനെ തുടർന്നാണ് ഷോ താൽക്കാലികമായി നിർത്തി വച്ചത്. ബിഗ്‌ബോസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന മത്സരാര്ഥികളുടെയും അണിയറപ്രവർത്തകരുടെയും ആരോഗ്യം കണക്കിലെടുത്ത് കൊണ്ട് കൂടിയാണ് താത്കാലികമായി ഷോ നിർത്തി വെയ്ക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്.

ബിഗ്‌ബോസിൽ നിന്ന് രജിത്ത് കുമാറിനെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് രജിത്ത് കുമാറിന്റെ ആരാധകർ അടങ്ങുന്ന സംഘം ബിഗ്‌ബോസ് പ്രോഗ്രാമിന്റെ ഉള്ളടക്കത്തിനെ കുറിച്ച് ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിപാടി നിർത്തി വച്ചിരിക്കുന്നതെന്ന് രജിത്ത് ആർമി അവകാശപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്തു