കൊറോണ ഭയത്തിൽ ചെന്നൈയിലെ ഷഹീൻബാഗ് മോഡൽ സമരം നിർത്തുന്നു

ചെന്നൈ: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ ചെന്നൈയിലെ ഷഹീൻബാഗ് മോഡൽ സമരം നിർത്തിവെച്ചു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസം മുൻപ് ഒരു കൂട്ടം സ്ത്രീകൾ സംഘടിപ്പിച്ച ആരംഭിച്ച സമരത്തിൽ നിന്നുമാണ് ഇവർ പിന്മാറിയത്. കൊറോണ വൈറസ് ഭീതി വിതച്ചു കൊണ്ട് പടരുന്ന സാഹചര്യത്തിൽ സമരക്കാരോട് പിന്മാറാൻ രാഷ്ട്രീയ നേതാക്കളും മത നേതാക്കളും ആവശ്യപ്പെടുകയായിരുന്നു.

ഡൽഹി ഷഹീൻബാഗിലെ സമരക്കാരും കൊറോണ ഭീതിയിൽ ഒഴിഞ്ഞു മാറുകയാണ്. ഡിസംബർ 15 ന് പൗരത്വ നിയമത്തിനെതിരെ സമരം നടത്തുകയും തുടർന്ന് ഷഹീൻബാഗിൽ സമരാനുകൂലികൾ പന്തൽകെട്ടി സമരം തുടരുകയുമായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇവരോട് സമരത്തിൽ നിന്നും പിന്മാറാൻ പോലീസും സർക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ പിന്മാറാൻ തയ്യാറായിരുന്നില്ല. കൊറോണ വൈറസ് അതിഗുരുതരമായ രീതിയിൽ പടരുന്ന സാഹചര്യം കണക്കിലെടുത്തു ഒടുവിൽ സമരക്കാർ സമരമുഖത്ത് നിന്നും പിന്മാറാന്‍ തീരുമാനം എടുക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു