രാഷ്ട്രപതിയെ അപമാനിച്ച പത്രത്തിനെതിരെ നടപടിയുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

ഡൽഹി: രാഷ്‌ട്രപതി റാംനാഥ് കോവിന്ദിനെ അപമാനിച്ച ടെലഗ്രാഫ് പത്രത്തിനെതിരെ നടപടിയുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയെ രാജ്യസഭയിലേക്ക് നാമനിർദേശം നൽകിയത് സംബന്ധിച്ച് ഉള്ള വാർത്തയുടെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തത്. ഇത് സംബന്ധിച്ച് വിശദീകരണം നല്കണമെന്നും പ്രസ് കൗൺസിൽ നൽകിയ നോട്ടീസിൽ പറയുന്നുണ്ട്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത സംഭവത്തിൽ നൽകിയ വാർത്തയുടെ തലക്കെട്ടിൽ കോവിഡ് 19 മായി ബന്ധപ്പെടുത്തി വാർത്ത ചെയ്ത സംഭവത്തിലാണ് നടപടി. കോവിന്ദ്, നോട്ട് കോവിഡ്, ഡിഡ് ഇറ്റ് എന്ന തലക്കെട്ടാണ് പത്രം നൽകിയിരുന്നത്. തലക്കെട്ട് ഇന്ത്യയുടെ രാഷ്‌ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നു കാട്ടിയായിരുന്നു പ്രസ് കൗൺസിൽ നോട്ടീസ് അയച്ചത്. പത്രത്തിന്റെ തലക്കെട്ടിനെതിരെ നിരവധി ആളുകൾ പ്രധിഷേധവുമായി രംഗത്തെത്തുകയുണ്ടായി. രാഷ്ട്രപതിയെ അപമാനിച്ച പത്രം മാപ്പ് പറയണമെന്നുള്ള ആവശ്യവും ഉയർന്നു വരുന്നുണ്ട്.