കോവിഡ് 19: ഭക്ഷണം പോലും ലഭിക്കാതെ 125 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മലേഷ്യൻ വിമാനത്താവളത്തിൽ 125 മലയാളികൾ കുടുങ്ങി കിടക്കുന്നു. വിമാനങ്ങൾ റദ്ധാക്കിയതിനെ തുടർന്നാണ് ഇവർ ക്വലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുണ്ട്. കൂടാതെ ബോർഡിങ് പാസ്സ് എടുത്തു രണ്ട് ദിവസമായിട്ടും നാട്ടിലേക്ക് പോകാൻ പറ്റാതെ വന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഭക്ഷണം കഴിക്കാൻ പണം പോലുമില്ലാത്ത അവസ്ഥയിലാണ് മിക്കവരും. തങ്ങളെ നാട്ടിലെത്തിക്കുവാൻ വേണ്ടി എന്തെങ്കിലും നടപടികൾ ചെയ്യണമെന്നും യാത്രക്കാർ പറയുന്നുണ്ട്. വിമാത്താവളത്തിൽ കുടുങ്ങിയവരെ കഴിഞ്ഞ ദിവസം എയർഏഷ്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചിരുന്നു.