Friday, March 29, 2024
-Advertisements-
NATIONAL NEWSനിർഭയ, നിന്റെ ഘാതകരെ നാളെ സൂര്യനുദിക്കും മുൻപ് രാജ്യം തൂക്കിലേറ്റുമ്പോൾ, നീതി നടപ്പിലാക്കുമ്പോൾ നിന്റെ അമ്മയോടൊപ്പം...

നിർഭയ, നിന്റെ ഘാതകരെ നാളെ സൂര്യനുദിക്കും മുൻപ് രാജ്യം തൂക്കിലേറ്റുമ്പോൾ, നീതി നടപ്പിലാക്കുമ്പോൾ നിന്റെ അമ്മയോടൊപ്പം സന്തോഷിക്കുന്നവരിൽ ഞാനുമുണ്ടാകുമെന്നു സന്ദീപ് വാര്യർ

chanakya news
-Advertisements-

2012 ഡിസംബർ 16 ന് ഡൽഹിയിലെ മുനീർക്കയിൽ രാത്രി 9: 54 ന് നിർഭയയെന്ന പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും, പിന്നീട് ചികിത്സയിൽ കഴിയവേ ഡിസംബർ 29 ന് മരണത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സംഭവം രാജ്യത്തെ ഒരു ജനതയും മറന്നു കാണില്ല. നാളെ പുലർച്ചെ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുകയാണ്. തന്റെ മകൾക്ക് നീതി ലഭിക്കുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുകയാണ് നിർഭയയുടെ അമ്മ. നാളെ പ്രതികളെ തൂക്കിലേറ്റുമ്പോൾ നിർഭയയുടെ അമ്മയോടൊപ്പം സന്തോഷിക്കുന്നവരിൽ ആശ്വസിക്കുന്നവരിൽ താനും ഉണ്ടാകുമെന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

2012 ഡിസംബർ 16 രാത്രി 9.54 ന് സൗത്ത് ഡൽഹിയിലെ മുനീർക്കയിൽ വെച്ച് സമാനതകളില്ലാത്ത ക്രൂരതകൾ നിർഭയ എന്ന് നമ്മൾ വിളിക്കുന്ന ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരാണ് അതിക്രൂരമായി നിർഭയയെ ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന നിർഭയയുടെ ശരീരത്തിൽ ഒരു മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത അത്രയും പീഡനങ്ങൾ പ്രതികൾ ഏൽപ്പിച്ചു. ദിവസങ്ങളോളം ജീവനുവേണ്ടി മല്ലടിച്ച നിർഭയ ഡിസംബർ 29ന് യാത്രയായി.

നിർഭയയുടെ അനുഭവം രാജ്യത്ത് വലിയ പ്രതിഷേധം ഉണ്ടാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവന്റെ ഗെയ്റ്റ് ചാടി കടന്ന് പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായി. രാജ്യമെമ്പാടും ജനലക്ഷങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഒടുവിൽ ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന നിയമഭേദഗതി അവതരിപ്പിക്കപ്പെട്ടു. നിർഭയയുടെ അമ്മ, മകൾക്ക് നീതി ലഭിക്കുന്നതിനായി കഴിഞ്ഞ ഏഴു വർഷത്തിലധികമായി കാത്തിരിക്കുകയാണ്. നാളെയാണ് നിർഭയയ്ക്ക് നീതി ലഭിക്കുന്ന ദിവസം.

നിർഭയ, നിന്റെ ഘാതകരെ നാളെ സൂര്യൻ ഉദിക്കും മുൻപ് രാജ്യം തൂക്കിലേറ്റും. നീതി നടപ്പിലാക്കുമ്പോൾ നിന്റെ അമ്മയോടൊപ്പം സന്തോഷിക്കുന്നവരിൽ, ആശ്വസിക്കുന്നവരിൽ ഞാനുമുണ്ട്.

-Advertisements-