നിർഭയ കേസിലെ പ്രതികളെ കൃത്യതയോടെ തൂക്കിലേറ്റി: ശേഷം മരണം ഉറപ്പിച്ചു ഡോക്ടർ

ഡൽഹി: 2112 ഡിസംബർ 16 ന് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് നിർഭയയെന്ന പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ചികിത്സയിൽ കഴിയവേ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കോടതി പ്രതികളുടെ വിധി നടപ്പിലാക്കി. പ്രതികളായ പവൻ ഗുപ്ത (25) വിനയ് ശർമ്മ (26) അക്ഷയ് കുമാർ സിംഗ് (31) മുകേഷ് സിംഗ് (32) എന്നിവരെയാണ് ഇന്ന് പുലർച്ചെ തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. ഏഴ് വർഷവും നാല് മാസവും നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽപുലർച്ചെ 5: 50 ന് പ്രതികൾക്ക് വധശിക്ഷ നടപ്പായിലാക്കി.

ആരാച്ചാരായ പവൻ ജല്ലാദാന് പ്രതികളെ തൂക്കിലേറ്റിയത്. ഇയാളെ സഹായിക്കാനായി നാല് പേരെയും അധികൃതർ നിയോഗിച്ചിരുന്നു. ഇവരാണ് പ്രതികളുടെ കഴുത്തിൽ തൂക്കുകയർ ഇട്ടത്. തുടർന്ന് കൃത്യം 5: 30 ന് തന്നെ വധശിക്ഷ ഉറപ്പാക്കി. തുടർന്ന് മരണവിവരം ജയിൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ചട്ടപ്രകാരം നാലുപേരുടെയും മൃതദേഹം അരമണിക്കൂറോളം തൂകുകയറിൽ തന്നെ കിടന്നു. പൂർണ്ണമായും മരണം ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. മൃതദേഹം വിട്ടുകിട്ടാനായി പ്രതികളുടെ വീട്ടുകാർ മുന്നോട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.