ന്യൂഡല്‍ഹി: നിർഭയയുടെ കൊലയാളികൾക്ക് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സാധാരണ ദിവസങ്ങളിൽ 9 മണിയോടെ ഉറങ്ങുന്ന നാല് പ്രതികളും ഇന്നലെ അസ്വസ്ഥരായാണ് കാണപെട്ടതെന്ന് ജയിൽ അധികൃതർ വ്യതമാക്കി. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ വിധി നടപ്പാക്കുമെന്ന് വ്യക്തമായതോടെ പ്രതികളോട് നേരത്തെ ഉറങ്ങാൻ ജയിൽ അധികൃതർ ആവിശ്യപെട്ടിരുന്നു.
വധശിക്ഷ മാറ്റി വയ്ക്കുമെന്ന് പ്രതികൾ പ്രതീക്ഷച്ചിരുന്നു. നേരത്തെ നീട്ടി വച്ചത് പോലെ നീട്ടി വച്ചിരുന്നെങ്കിൽ എന്ന് പ്രതികൾ ആഗ്രഹിച്ചിരുന്നു. ഡൽഹി കോടതി വധശിക്ഷയിലുള്ള ഹർജി രാത്രിയിലും പരിഗണിക്കുന്നതിനാല്‍ നേരത്തെ പല തവണ ഉണ്ടായത് പോലെ വീണ്ടും സമയം നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍. പ്രതികളായ അകക്ഷയ് സിങ് താക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ രാത്രി വൈകിയും ഉണര്‍ന്നിരിക്കുകയായിരുന്നു.
വധ ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ആഹാരം കഴിക്കാൻ ആവിശ്യപെട്ടപ്പോൾ ആഹാരം കഴിക്കാനും ആരും തയാറായില്ല. കുളിക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതികൾ തയ്യാറായില്ല. പ്രതികളുടെ നാല് പേരുടെയും മുഖത്ത് ഭീതിയുണ്ടായിരുന്നതായും ജയിൽ അധികൃതർ.