അറിയുമോ പവൻ കുമാറിനെ.? നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റിയ താങ്കളോട് രാജ്യം കടപ്പെട്ടിരിക്കും

നിർഭയയുടെ നീതിക്കായി ഒരമ്മ വര്ഷങ്ങളോളം കാത്തിരുന്നപ്പോൾ ഒടുവിൽ ആ വിധി നടപ്പിലായി. തന്റെ മകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പുലർച്ചെ നടപ്പാക്കി. കേസിലെ പ്രതികളെ തൂക്കിലേറ്റിയത് പവൻ കുമാർ ജല്ലാദ് എന്ന ആരാച്ചാരാണ്. അദ്ദേഹത്തോട് എന്നും നിർഭയയുടെ കുടുംബം കടപ്പെട്ടിരിക്കും. കാരണം വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഇന്ന് വിജയം കണ്ടിരിക്കുകയാണ്…

പവൻ കുമാർ ജല്ലാദ്. നിർഭയ കൊലയാളികളെ തൂക്കിലേറ്റിയ ധീരനായ ആരാച്ചാർ ഈ രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. നീതി അത് ഒരു പോരാട്ടമാണ് .അത് എൻ്റെ അവകാശമാണ് എന്ന് കരുതി ഊണും ഉറക്കവുമില്ലാതെ 8 വർഷം പോരാടിയ നിർഭയയുടെ അച്ഛനമ്മമാരുടെ അവരുടെ ഒപ്പം മനസ്സ് കൊണ്ട് എങ്കിലും ചേർന്നവരുടെ ജയം. നിർഭയയ്ക്ക് ആത്മശാന്തി നേരുന്നു. 2012 ഡിസംബർ മാസം ആരും മറക്കില്ല.. പത്രമാധ്യമങ്ങൾ അവരുടെ റേറ്റിങ്ങ് കൂട്ടാൻ വേണ്ടിയാണെങ്കിലും കൂടി എഴുതിയ നിർഭയുടെ വാർത്ത ഓരോ മനുഷ്യരുടെയും നെഞ്ച് തുളഞ്ഞ് ആണ് കയറിയത്. ആ വാർത്തകൾ പലരുടെയും ഊണും ഉറക്കവും നഷ്ടപ്പെടുത്തി. ഭീകരമായ മരണം അവൾക്ക് നൽകിയവർ ഇന്ന് വിധി നൽകിയ മരണത്തെ മനസ്സില്ലാ മനസ്സോടെ സ്വീകരിക്കാൻ നിർബന്ധിതരായി. പ്രതികൾക്കായി ഊണും ഉറക്കവും കളഞ്ഞ് ഓടിയ അഭിഭാഷകരെയും മറ്റു മൃഗങ്ങളെയും എന്ത് വിളിക്കണമെന്നറിയില്ല. സ്വയം മനസ്സാക്ഷി കുത്ത് എന്നതില്ലാത്തതിനാൽ അവർ ഇന്നും സുഖമായി ഉറങ്ങും. നീ തീയാവുക… മാർച്ച് 20 ഈ ദിനവും ഞങ്ങൾ മറക്കില്ല. നീതിദേവതകടാക്ഷിച്ച ദിനം.. പഠിച്ചത് പ്രവർത്തിയിൽ കൊണ്ടുന്ന അഭിഭാഷകരുടെ ദിനം. നന്മയുടെ ദിനം…