വിലക്കുകൾ ലംഘിച്ചു ആയിരത്തിലധികം അതിഥികളെ പങ്കെടുപ്പിച്ചു ആഡംബര വിവാഹം: ഒടുവിൽ വരൻ നിരീക്ഷണത്തിൽ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളെ ലംഘിച്ചു കൊണ്ട് ആയിരത്തിലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഹൈദ്രബാദിൽ വിവാഹം നടത്തി. എന്നാൽ മാസ്ക് പോലും ധരിക്കാതെയാണ് ഇത്രെയും ആളുകൾ എത്തിയതെന്നും ആരോഗ്യ വകുപ്പും സർക്കാരും പറയുന്നു. സംഭവം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് വരനെ ഹോം ക്വറന്റിനിലാക്കി. സംഭവത്തെ തുടർന്ന് വിവാഹം പോലെയുള്ള പരിപാടികൾക്കായി ഹാളുകൾ നൽകുന്നതും ഒഴിവാക്കി.

വൈറസിന്റെ വ്യാപ്തി വര്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തു സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളെ തള്ളികൊണ്ടുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.