പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കൊറോണ വൈറസിന്റെ വ്യാപ്തിയെ കുറയ്ക്കാൻ സഹായിക്കുമെന്ന് എയിംസ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഹോസ്പിറ്റൽ മേഖലകളിലെ സമൂഹ സമ്പർക്കം കുറയ്ക്കാൻ സഹായമാകുമെന്നും കൂടാതെ മാസം തോറുമുള്ള പരിശോധന ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങളും ഏറെ ഗുണം ചെയ്യുമെന്ന് ഓൾ ഇന്ത്യ ഇന്സിറ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഒ.പി വിഭാഗത്തിൽ വരുന്നവരുടെയും എണ്ണം കുറഞ്ഞെന്നും സാധാരണ ഗതിയിൽ 11000 ത്തോളം ആളുകൾ വരാറുണ്ടെന്നും എന്നാൽ ഇപ്പോൾ 5800 ആയി കുറഞ്ഞെന്നും എയിംസ് അധികൃതർ പറയുന്നു. ഡൽഹിയിലെ ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും രോഗികളുടെയും സന്ദർശകരുടെയും എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു