പാകിസ്ഥാനിൽ കൊറോണയുടെ വ്യാപ്‌തി കൂടുന്നു: 733 പേർക്ക് കോവിഡ് 19

അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടർന്നു പന്തലിക്കുമ്പോൾ പാക്കിസ്ഥാനിലും ഭീതി പരത്തുന്നു. നിലവിൽ 733 പേർക്ക് വൈറസ് സ്ഥിതീകരിച്ചതായി പാക്കിസ്ഥാൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചു മൂന്നുപേർ മരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് പടരാതിരിക്കാൻ വേണ്ടുന്ന നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നുള്ള ആവശ്യമാണ് പാക്കിസ്ഥാൻ ഉയർത്തുന്നത്. പാക്കിസ്ഥാനിൽ ലോക്ക്ഡൌൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 11000 പേർ ഇതിനു പിന്തുണ നൽകിയിട്ടുണ്ട്.

70 ആളുകളും ലോക്ക്ഡൌൺ വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ പാക് സർക്കാർ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കോവിഡ് വൈറസ് അന്താരാഷ്ട്ര തലത്തിൽ പടർന്ന സാഹചര്യത്തിൽ 13000 ലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. മൂന്ന്ലക്ഷത്തിലധികം ആളുകൾക്കു വൈറസ് സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു