ശിവരാജ് സിംഗ് ചൗഹാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

മധ്യപ്രദേശ് :ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് വൈകിട്ട് ഏഴുമണിയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാലാം തവണയാണ് ശിവരാജ് സിംഗ് മുഖ്യമന്ത്രിയാകുന്നത്.

ബി.ജെ.പി യോഗത്തിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തെളിയിക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കമല്‍ നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസ്സിൽ നിന്നും ബി. ജെ. പിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച 22 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രാജിവച്ചതോടെയാണ് കമല്‍നാഥ് സർക്കാരിന് രാജിവെക്കേണ്ടി വന്നത്.