സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊലിസ് പൊളിച്ചു നീക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായി സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊലിസ് പൊളിച്ചു നീക്കി. സമരക്കാരോട് സമര പന്തലില്‍ നിന്ന് ഒഴിയാന്‍ പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരക്കാർ ഇതിന് തയാറാവാതെ വന്നതോടെ പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിക്കുകയുമായിരുന്നു. ആളുകൾ കൂട്ടം കൂടുന്നത് രാജ്യമെങ്ങും കര്‍ശനമായി നിയന്ത്രിച്ചതിന്റെ ഭാഗമായാണ് നടപടി

കഴിഞ്ഞ 101 ദിവസങ്ങളായി ഷഹീൻ ബാഗ് സമരം നടന്ന് വരുന്നു. കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതികെതിരെയാണ് സമരം നടത്തിയിരുന്നത്.