ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 490: സംസ്ഥാങ്ങളുടെ കണക്കുകൾ ഇങ്ങനെ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. നിലവിൽ 490 പേർക്ക് വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. പത്തു പേരാണ് ഇതുവരെ മരിച്ചത്. കൂടാതെ 548 ജില്ലകൾ ലോക്ക്ഔട്ട്‌ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 പേർക്ക് വൈറസ് സ്ഥിതീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ള സംസ്ഥാനത്തെ കണക്കുകൾ ഇങ്ങനെയാണ്.

കേരളം 95, മഹാരാഷ്ട്ര 87, കർണാടക 37, ഉത്തർപ്രദേശ് 33, രാജസ്ഥാൻ 33, തെലുങ്കാന 32, ഡൽഹി 31, ഗുജറാത്ത്‌ 29, ഹരിയാന 26, പഞ്ചാബ് 21, ലഡാക് 13, തമിഴ്നാട് 12, ആന്ധ്രാപ്രദേശ് 7, വെസ്റ്റ് ബംഗാൾ 7, മധ്യപ്രദേശ് 7, ഛത്തീസ്ഗഡ് 6, ജമ്മു 4, ഹിമാചൽ പ്രദേശ് 3, ഉത്തരാഖണ്ഡ് 3, ബീഹാർ 2, ഒറീസ 2, പോണ്ടിച്ചേരി 1, മണിപ്പൂർ 1 ഇങ്ങനെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ പുതിയ കണക്കുകൾ. രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങൾ നിലവിൽ പൂർണ്ണമായും അടച്ചിട്ടുണ്ട്. നിലവിൽ സിക്കിം മിസോറാം എന്നി സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത്.