വരൂ.. ഈ അമ്മയുടെ ഭാവനയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ: പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ കാണാം

ഡൽഹി: ജനതാ കർഫ്യൂവിനു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവരും വൈകിട്ട് അഞ്ചു മണിയ്ക്ക് കൈ കൂട്ടുകയോ പത്രങ്ങൾ കൂട്ടി കൊട്ടുകയോ ചെയ്യണമെന്ന് പറഞ്ഞത് ഏറ്റെടുത്തത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളാണ്. എന്നാൽ അതിൽ വ്യത്യസ്തമായ വീഡിയോ പ്രധാനമന്ത്രി തന്റെ ട്വിറ്റർ അകൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഹൈദ്രബാദിലെ റോഡരികിൽ പ്ലാസ്റ്റിക് കൊണ്ട് മറച്ച ഒരു കുടിലിനു മുന്നിൽ ഇരുന്നു പത്രത്തിൽ കമ്പ് ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ കൂടി പങ്ക് വെച്ചത്.

തന്റെ ആഹ്വാനം ഏറ്റെടുത്ത ആ അമ്മയുടെ വീഡിയോ ട്വിറ്ററിൽ കൂടി ഷെയർ ചെയ്യുകയും അതിനോടൊപ്പം പ്രധാനമന്ത്രി കുറിച്ച വാചകങ്ങൾ ഇങ്ങനെയാണ് “വരൂ ഈ അമ്മയുടെ ചിന്താഗതിയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ, ഈ സന്ദേശമാണ് ഇവർ നൽകുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യമാകെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ന് വൈകിട്ട് എട്ടു മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കൊറോണ വിഷയത്തിൽ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു