കോവിഡ് 19: തടയുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നു രാഹുൽ ഗാന്ധി

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്നു കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. വൈറസ് പടരുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിന് സമയമുണ്ടായിരുന്നു വെന്നും എന്നാൽ അത് സർക്കാർ ചെയ്തില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നടപടികൾ സ്വീകരിക്കാൻ വൈകിയതാണ് വൈറസ് രാജ്യമൊട്ടാകെ പടരാൻ കാരണമായതെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

വൈറസിനെ പൂർണ്ണമായും ഒഴിവാക്കാമായിരുന്നു. അത് കഴിയാഞ്ഞതിൽ ദുഖമുണ്ട്. ഇതിനെ കുറച് കൂടി ഗൗരവത്തോടെ കാണണമായിരുന്നന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിൽ രാജ്യത്ത് അഞ്ഞൂറിൽ അധികം ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിക്കുകയും പത്തോളം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് 20 ഓളം സംസ്ഥാനങ്ങൾ ലോക്ക് ഡൌൺ ചെയ്തിട്ടുമുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു