കോവിഡ് 19: 15000 കോടി രൂപയുടെ പാക്കേജുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു 15000 കോടി രൂപയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ജനതാ കർഫ്യൂ വിജയകരമാക്കി തീർത്ത എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറയുകയും എല്ലാവരും ഈ അവസരത്തിൽ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ രാജ്യത്ത് വരുന്ന 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ മഹാമാരിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വേറെ വഴിയില്ലെന്നും എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ തീരുമാനം സാമൂഹിക വ്യാപനം തടയുന്നതിനും രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കാൻ വേണ്ടിയുള്ളത് കൂടി ആണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വീടിന്റെ മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുതുർന്നും എവിടെയാണോ അവിടെ തന്നെ തുടരണമെന്നും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിങ്ങളുടെ മക്കൾക്ക് നാടിനു വേണ്ടി രാജ്യത്തിനു വേണ്ടി വേണ്ടി സാമൂഹിക അകലം പാലിക്കണമെന്നും പ്രാധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നമ്മൾ അശ്രദ്ധ കാട്ടിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.