പാക്കിസ്ഥാനിൽ കൊറോണ രോഗിയ്‌ക്കൊപ്പം സെൽഫിയെടുത്തു സർക്കാർ ഉദ്യോഗസ്ഥർ; ഒടിവില്‍ കിട്ടിയപണി ഇങ്ങനെ

പാക്കിസ്ഥാനിൽ കൊറോണ ബാധിച്ചയാൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു സർക്കാർ ഉദ്യോഗസ്ഥർ. തുടർന്ന് ആറു ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്തു. പാക്കിസ്ഥാനിലെ സിന്ധ പ്രവിശ്യയിലെ സുക്കൂറിലെ ഐസുലേഷൻ വാർഡിൽ വെച്ചാണ് രോഗബാധിതനൊപ്പം നിന്ന് ഫോട്ടോയെടുത്തത്. തുടർന്ന് ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പാക് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

കോവിഡ് ബാധിച്ചയാൾ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണെന്നു മനസിലാക്കിയതിനെ തുടർന്നാണ് ഇവർ ഇയാൾക്കൊപ്പം സെൽഫിയെടുത്തത്. പാക്കിസ്ഥാനിലും കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൌൺ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങിയ 700 ഓളം പേരെ പാക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനിൽ ഇതുവരെ 892 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു