കോവിഡ് 19: പാൻമസാലയ്ക്ക്കും ഗുഡ്കയ്ക്കും യുപിയിൽ നിരോധനമേർപ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പാന്മസാലയ്ക്കും ഗുഡ്കയ്ക്കും ഉത്തർപ്രദേശിൽ നിരോധനമേർപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാൻമസാലയും ഗുഡ്കയും മറ്റും ചവച്ചു തുപ്പന്നതിലൂടെ വൈറസ് പകരാൻ സാധ്യത ഉണ്ടെന്നു ചൂണ്ടികാട്ടിയാണ് നടപടി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ പാൻ മസാലയുടെയും ഗുഡ്കയുടെയും ഉല്പാദനവും വില്പനയും നിർത്തി വെയ്ക്കാനും സർക്കാർ ആവശ്യപെട്ടിട്ടുണ്ട്.

ഇതിനു മുൻപും ഇത്തരത്തിൽ സർക്കാർ ഓഫിസുകളിൽ പാൻ മസാലയ്ക്ക് യോഗി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഓഫീസുകളുടെ ഭിത്തിയിലും മറ്റും പാൻ മസാലയുടെ കറകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്തരം നടപടികൾ കൈകൊണ്ടത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശമാണ് യോഗി സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.