കോവിഡ് 19: സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു സംസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ തീരുനാമവുമായി കേന്ദ്ര സർക്കാർ. ഇതിനായി ദുരന്ത നിവാരണ നിയമം നടപ്പിലാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുകയും ചെയ്യും. നിയമം ലംഘിച്ചാൽ രണ്ട് വർഷം തടവോ അതിന് അനുസരിച്ചുള്ള പിഴയോ ഈടാക്കുന്നതായിരിക്കും.

ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 നും കീഴിൽ ആറു മാസം വരെ ശിക്ഷ നൽകുമെന്നും സർക്കാർ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത അതോറിറ്റി വേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.