കോവിഡ് 19 കണക്കിലെടുത്ത് സൈനിക ആസ്ഥാനം അടച്ചു

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു റെയ്‌സിന ഹില്ലിലെ ഇന്ത്യൻ സൈനിക ആസ്ഥാനം അടച്ചു. നാളെ മുതൽ 15% ജീവനക്കാരെ വെച്ചു പ്രവർത്തിക്കുമെന്നു അധികൃതർ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സൈനിക ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണവും പകുതിയായി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. കൂടാതെ സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദേശവും ജീവനക്കാർക്ക് നൽകിയിരുന്നു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിലവിൽ ഉള്ള ഉത്തരവാദിത്തത്തിനും അപ്പുറത്തേക്ക് സൈനികർ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.