തൊഴിലുറപ്പ് കൂലി 182 ൽ നിന്നും 202 ആയി ഉയർത്തി: പാവപ്പെട്ടവർക്ക് മൂന്ന് എൽപിജി സിലിണ്ടർ നൽകും: തീരുമാനവുമായി മോദി സർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു കേന്ദ്ര സർക്കാർ വനിതാ സശ്രേയ സംഘങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകാൻ തീരുമാനിച്ചു. നേരെത്തെ പത്തുലക്ഷമായിരുന്ന വായ്പ തുകയാണ് ഇപ്പോൾ കൂട്ടി ഇരുപത് ലക്ഷമായി ഉയർത്തിയത്. കൂടാതെ തൊഴിലുറപ്പ് ജോലിക്കാർക്ക് 182 രൂപ ദിവസകൂലിയായിരുന്നവർക്ക് 202 രൂപയായി ഉയർത്തുകയും ചെയ്തു. കൂടാതെ 100 തൊഴിൽ ദിനത്തിന് 2000 രൂപ കേന്ദ്രസർക്കാർ അധികമായി നൽകാനും തീരുമാനം ആയിട്ടുണ്ട്.

കർഷകർക്കും വിധവകൾക്കും പെൻഷൻകാർക്കും സഹായം നേരിട്ടു നൽകാൻ തീരുമാനിച്ചു. ചെറുകിട മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ പി എഫ് സർക്കാർ തന്നെ അടയ്ക്കും. വിധവകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആയിരം രൂപ പെൻഷൻ തുക നൽകും. കൂടാതെ മൂന്ന് മാസത്തേക്ക് അരിയും, ഗോതമ്പും സൗജന്യമായി നൽകുകയും, രാജ്യത്തെ എട്ടുകോടിയോളം പാവപ്പെട്ടവർക്ക് മൂന്ന് എൽ പി ജി സിലിണ്ടർ സർക്കാർ നൽകും. നിലവിലത്തെ സാഹചര്യത്തിൽ രാജ്യത്തെ ഒരാളും പട്ടിണി കിടക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.