ലോക്ക് ഡൌൺ: ലാത്തിച്ചാർജിൽ ഒരാൾ കൊല്ലപ്പെട്ടു

ലോക്ക് ഡൗണിനിടയിൽ പോലീസ് ലാത്തിച്ചാർജിൽ മർദ്ദനമേറ്റയാൾ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൌറയിലാണ് സംഭവം നടന്നത്. പാൽ വാങ്ങാനായി മാർക്കറ്റിലേക്ക് പോയപ്പോൾ പോലീസുകാർ ഇയാളെ ലാത്തിയ്ക്ക് മര്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നഗരത്തിലൂടെ ആവശ്യമില്ലാതെ കറങ്ങി നടന്നവർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ അറിയാതെ അതിൽ അകപ്പെട്ടു പോവുകയായിരുന്നു മരിച്ച ലാൽ സ്വാമി.

പോലീസ് ഇയാളെ ക്രൂരമായി മർദിക്കുകയും പരിക്കുകളോടെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നു. ഇയാളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടതായും ബന്ധുക്കൾ പറയുന്നു. എന്നാൽ സംഭവം പോലീസ് നിഷേധിക്കുകയാണ് ചെയ്തത്. ഹൃദയസ്തംഭനം മൂലമാണ് ലാൽ സ്വാമി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. നിലവിൽ പശ്ചിമ ബംഗാളിൽ കൊറോണ ബാധിച്ചുവരുടെ എണ്ണം പത്തായി ഉയരുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു