കൊറോണയെ പ്രതിരോധിയ്ക്കാൻ പാട്ടുപാടി ബോധവൽക്കരണവുമായി വനിതാ പോലീസ് ഉദ്യോഗസ്ഥ:- വീഡിയോ കാണാം

കൊറോണ വൈറസ് സമൂഹത്തിൽ പടർന്നു പിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനായി സർക്കാരും ആരോഗ്യ വകുപ്പും പോലീസുമെല്ലാം നിരവധി കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പോലീസുകാരുടെ ഭാഗത്തു നിന്നും പലതരത്തിലുള്ള ബോധവത്കരണ പരിപാടികൾ സമൂഹത്തിൽ നടത്തുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള മോക്ക് ഡ്രിൽ മുതൽ ബോധവൽക്കരണം വരെ അവർ നടത്തുന്നു. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥയുടെ പാട്ടുപാടി കൊണ്ടുള്ള ബോധവൽക്കരണം.

ബാംഗ്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തബാരക് ഫാത്തിമയാണ് ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിലുള്ള ബോധവൽക്കരണം ജനങ്ങൾക്ക് വേണ്ടി നടത്തുന്നത്. ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് കൊറോണ വൈറസിന്റെ പ്രത്യാഘതങ്ങളെ കുറിച്ചു സംസാരിക്കുകയും നമ്മൾ ഇതെല്ലാം മറികടക്കുമെന്ന് അർത്ഥം വരുന്ന “ഹം ഹോഗേ കമിയാബ്” എന്ന ഗാനം നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്ന ചോദ്യം ചോദിച്ചുമാണ് എ സി പി ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നത്. ഈ ഗാനത്തിലെ മറ്റു വരികൾ മാറ്റി കൈകഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും മാസ്ക് ധരിക്കുന്നതിനെ കുറിച്ചുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഗാനം ആലപിക്കുന്നത്. ഇതിന്റെ വീഡിയോ ബാംഗ്ലൂർ സിറ്റി പോലീസിന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ജനങ്ങൾക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.