രാജ്യം കാക്കുന്ന ജവാൻമാർ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊറോണ വൈറസിന്റെ വ്യാപ്തിയെ പ്രതിരോധിക്കാനായി രാജ്യമൊട്ടാകെ ലോക്ക് ഔട്ട്‌ പ്രഖ്യാപിച്ചും കനത്ത ജാഗ്രത നിർദേശങ്ങൾ മുന്നോട്ട് വെച്ചും കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ സർക്കാരിന് ഈ വേളയിൽ ഒരു കൈത്താങ്ങായി രാജ്യം കാക്കുന്ന ജവാന്മാർ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം രാജ്യത്തെ കൊറോണയിൽ നിന്നും കരകയറ്റുന്നതിനു വേണ്ടി കേന്ദ്ര സർക്കാരിന്റെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപയോളം വരുന്നുണ്ട് ഈ തുക.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കൂടി വരികയാണ്. ഈ അവസരത്തിൽ ജനങ്ങൾക്ക് അടിയന്തിരമായി വേണ്ടുന്ന സഹായങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുകയാണ്.