കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു ദലൈലാമ

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനത്തിനു പിന്തുണയുമായി ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൌൺ രാജ്യത്തിനു നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്യുമെന്നും വൈറസിന്റെ വ്യാപനത്തെ തടയാൻ അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് പിന്തുണയുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാമിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.