സാമ്പത്തിക നഷ്ടങ്ങളേക്കാൾ വലുത് ജനങ്ങളുടെ ജീവനാണ്: അത് എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലിറക്കി സമ്പദ്വ്യെവസ്ഥയെ പിടിച്ചു നിർത്താനുള്ള നടപടിയുമായി ജി 20 ഉച്ചകോടി. പണത്തേക്കാൾ വലുത് മനുഷ്യന്റെ ജീവനാണെണെന്നും നിലവിലെ സാഹചര്യത്തെ നേരിടുമെന്നും ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തീരുമാനിച്ചു. കൂടാതെ നിലവിലെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ലോകത്തിലെ ദുര്ബലരായിട്ടുള്ള രാജ്യങ്ങളെ നിലവിലെ സാഹചര്യത്തിൽ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഗവേഷണ ഫലങ്ങൾ രാജ്യങ്ങൾ പരസ്പരം പങ്കുവെയ്ക്കണമെന്നും പ്രാധാനമന്ത്രി കൂട്ടിച്ചേർത്തു. ഉച്ചകോടിയിൽ അമേരിക്കയുടെ ഡൊണാൾഡ് ട്രംപും ഷി ജിൻപിഗും തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.