യുവതി തമാശയ്ക്ക് ചുമച്ചു സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് നഷ്ടമായത് 25 ലക്ഷം രൂപ

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യമാണ് നിയലനിൽക്കുന്നത് എന്നാൽ ചിലർക്ക് കൊറോണ വൈറസ് വെറും തമാശയാണ് . ന്യുയോർക്കിലെ ഒരു സൂപ്പർമാർക്കറ്റിൽ ഭക്ഷണ സാധങ്ങൾക്ക് മുൻപിൽ തമാശയ്ക്ക് വേണ്ടി ചുമച്ച യുവതി നഷ്ടമാക്കിയത് കടയുടമയുടെ 25 ലക്ഷം രൂപ.

ലോകരാജ്യങ്ങളിൽ കൊറോണയുടെ തീവ്രത അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. എന്നാൽ അമേരിക്കയിലെ ജനങ്ങൾ അധീവ ദുരിതത്തിൽ കഴിയുമ്പോഴാണ് സൂപ്പർമാർക്കറ്റിൽ ഒരു യുവതി ഇത്തരത്തിൽ പെരുമാറിയത്. വ്യാഴാഴ്ച ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉച്ചയ്ക്ക് 2.20നാണ് സംഭവം നടന്നത്.

യുവതി തന്റെ കണ്ണിൽ കണ്ട ബേക്കറി, പലചരക്ക്, പച്ചക്കറി, മാംസ ഉത്പന്നങ്ങളുടെ സമീപത്ത് നിന്ന് ഉറക്കെ ചുമയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മാനേജർ കടയുടമയെ വിവരം ധരിപ്പിച്ചു. കടയുടമ ഇടപെട്ടപ്പോൾ താന്‍ ചുമ്മാ തമാശ കളിച്ചതാണെന്നാണ് സ്ത്രീയുടെ ന്യായീകരണം.

എന്നാൽ യുവതിക്ക് കൊറോണ വൈറസ് ബാധയുണ്ടോ ഇല്ലയോ എന്ന സ്ഥിരീകരണം ഇല്ലാത്തതിനാൽ യുവതി സമ്പർക്കം പുലർത്തിയ കടയിലെ എല്ലാ സാധങ്ങളും ഉപേക്ഷിക്കുകയാണെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം വച്ചു കളിക്കാൻ ഞങ്ങളില്ല. 25 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഞങ്ങൾക്ക് നഷ്ടപെട്ടതെന്നും സൂപ്പർമാർക്കറ്റ് അധികൃതർ ഫേസ്‌ബുക്കിൽ കുറിച്ചു.