മഹാരാഷ്ട്രയിലെ ഒരു വീട്ടിൽ 12 പേർക്ക് കൊറോണ വൈറസ്

മുംബൈ: ഒരു വീട്ടിലെ 12 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. മഹാരാഷ്ടയിലെ സാംഗ്ലി ജില്ലയിലെ ഇസ്‌ലാംപൂരിലാണ് 12 പേർക്ക് വൈറസ് പിടിപെട്ടത്. സൗദിയിലെ ഹജ്ജിൽ പോയി തിരിച്ചെത്തിയവരിലാണ് ആദ്യം വൈറസ് പിടിപെട്ടത്. ശേഷം ഇവരുമായി ഇടപെട്ടവർക്കും കൊറോണ പിടിപെടുകയായിരുന്നു. ഇവർക്ക് മാർച്ച് 23 നാണു രോഗം സ്ഥിതീകരിച്ചത്. തുടർന്ന് ഇവർ ഐസുലേഷനിൽ കഴിയുകയാണ്. തുടർന്ന് നടന്ന പരിശോധനയിൽ അവരുടെ കുടുംബത്തിലെ അഞ്ചു പേർക്ക് കൂടി രോഗം സ്ഥിതീകരിക്കുകയായിരുന്നു.

അടുത്ത ദിവസം തന്നെ മൂന്നു പേർക്ക് കൂടി വൈറസ് സ്ഥിതീകരിക്കുകയായിരുന്നു. ഇതോടെ ഒരു കുടുംബത്തിൽ തന്നെ കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. ഇവരുമായി അടുത്ത് ഇടപെഴകിയ 27 ബന്ധുക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 11 പേരുടെ സ്രവം പരിശോധയ്ക്കായി അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാനുമുണ്ട്. ഇയതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചിട്ടുണ്ട്.