രാജ്യം അതിഗുരുതരാവസ്ഥയിൽ ; ഇന്നലെ മാത്രം നൂറിലധീകം പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 887 ആയി. രോഗം ബാധിച്ചവരിൽ ഇതുവരെ മരിച്ചത് 20 പേർ. രോഗബാധിതരായ 73 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി കഴിഞ്ഞ ദിവസം നൂറോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയാധീകം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ നൂറോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ കേ​ര​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 39 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. അതിൽ 34 പേരും കാസർഗോഡ് സ്വദേശികൾക്കാണ്മ.

ലോകത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ആ​റ് ലക്ഷവും. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 27,365 ആയി. ഇറ്റലിയിൽ 9,134 പേ​രും സ്പെ​യി​നി​ല്‍ 5,138 പേരുമാണ് മരിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു