ആരോഗ്യമുള്ള ഇന്ത്യയ്ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർഥിച്ചു പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് സഹായമഭ്യര്ഥിച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇതിനുവേണ്ടി പ്രത്യേകമായി ഫണ്ട് രൂപീകരിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി ബിജെപി എം പിമാർ ഒരു കോടി രൂപ വീതം നൽകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നന്ദ അറിയിച്ചു. ബിജെപിയ്ക്ക് 386 ഏംപിമാരാണ് ഇരുസഭകളിലായി ഉള്ളത്.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിൽ നിന്നും 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.