കോറോണ വൈറസ് ലോകത്തെ കീഴപ്പെടുത്തി ആയിരങ്ങളൾ മരിക്കുമ്പോൾ അതിലും വലിയ ഒരു വിപത്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു.കേൾക്കുമ്പോൾ നിസാരം എന്ന് തോന്നും എങ്കിലും അതിന്റെ ഫലം ഭീമാകാരമാരിക്കും ബേബി ബൂം എന്നാണ് ഇ അവസ്ഥയ്ക്ക് ആഗോളത്തിൽ പേര് ഇട്ടിരിക്കുന്നത്.
കൊറോണ ഭീതി കാരണം ലോകരാജ്യങ്ങൾ എല്ലാം മുറിയിൽ തന്നെ കഴിയുമ്പോൾ ജനസംഖ്യ വർദ്ധനവ് ഉണ്ടാകും എന്നാണ് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്.ഇത് കാരണം അടുത്ത വർഷം ജനസംഖ്യയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നും ഇത് വൻ പ്രതിസന്ധികൾക്ക് വഴിവെക്കും എന്ന് പലരും പ്രവചിച്ചും കഴിഞ്ഞിരിക്കുന്നു.
ഇത് ആദ്യമായി അല്ല ഇ പ്രതിഭാസം എന്നും ഇതിന് മുൻപേ ലോകയുദ്ധങ്ങളുടെ സമയത്തും ചുഴലിക്കാറ്റ് പോലെയുള്ള സമയങ്ങളിലും ഉണ്ടായി എന്ന് കണക്ക് സഹിതം രേഖപ്പെടുത്തുന്നു പക്ഷേ കൊറോണ വൈറസിന് ശേഷമുള്ള ബേബിബൂം പ്രതിഭാസം ഇതിന് മുൻപ് ഉണ്ടായതിലും രണ്ട് ഇരട്ടിയാണ് വരാൻ പോകുന്നതെന്നും പറയുന്നു.