ദയവായി ഒന്ന് വീട്ടിലിരിക്കു കൊറോണയുടെ വേഷത്തിൽ അപേക്ഷയുമായി പോലീസ്

കോവിഡ് 19 പകർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരും സംസ്ഥാനസർകാരും കടുത്ത ജാഗ്രത നിർദേശമാണ് ജനങ്ങൾക്ക് കൊടുത്തിട്ടുള്ളത് എന്നാൽ നിയന്ത്രണത്തെ അവഗണിച്ചു കൂട്ടമായി ജനങ്ങൾ ഇറങ്ങുന്നത് കോവിഡ് നിയന്ത്രണത്തിൽ ശകതമായ ആശങ്കയും ആരോഗ്യ വിദഗ്‌ദ്ധർ പ്രകടിപ്പിക്കുണ്ട്.ആളുകൾ റോഡിൽ ഇറങ്ങുന്നതിന് എതിരെ വ്യത്യാസമായ ഒരു ബോധവത്കരണവുമായി തമിഴ്നാട് പോലീസ് രംഗത് ഇറങ്ങിയിരിക്കുവാണ്.

കോറോണയുടെ മാതൃകയിൽ ഹെൽമെറ്റ് വെച്ചാണ് രാജേഷ് ബാബു എന്ന പോലീസുകാരൻ ബോധവത്കരണത്തിൽ വ്യത്യസ്തനായത്.നേരത്തെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചപോളും സമാനമായ രീതിയിൽ ഉത്തർപ്രദേശ് പോലീസും രംഗത് ഉണ്ടായിരിന്നു അന്ന് ഇറങ്ങിയവരെ കൊണ്ട് ഞങ്ങൾ പൊതുസമൂഹത്തിന്റെ ശത്രുക്കൾ എന്ന് ബോർഡ് പിടിപ്പിച്ചതും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണം കിട്ടിയിരുന്നു.ഇത്തരത്തിൽ ഉള്ള ബോധവത്കരണം കണ്ടിട്ട് എങ്കിലും വീടുകളിൽ തന്നെ ജനം കഴിയണം എന്നും രാജേഷ് ബാബു അഭ്യർത്ഥിക്കുന്നു.