കോവിഡ് 19: പ്രധാനമന്ത്രി ഉടൻ തന്നെ രാജിവെക്കാൻ ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ്

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടതിനു പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. ഫെബ്രുവരി 5 നു ലോക ആരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടും രാജ്യത്തു വേണ്ടുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകടിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് വൈറസിന്റെ പ്രതിരോധിക്കുവാൻ വേണ്ടുന്ന നടപടികൾ കൈകൊള്ളുന്നതിനു പകരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനും മധ്യപ്രദേശിൽ അധികാരം പിടിക്കുന്നതിനു വേണ്ടിയുള്ള തിരക്കിലുമായിരുന്നു മോദി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. വേണ്ടരീതിയിലുള്ള മുന്കരുതലോ ആസൂത്രണമോ ഒന്നും തന്നെയില്ലാതെയാണ് രാജ്യത്തു 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന രാജ്യത്തെ 35 കോടിയോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു