സാമൂഹിക അകലം പാലിക്കുകയാണ് വേണ്ടത്: അല്ലാതെ കോവിഡ് ബാധിതരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നു പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കികെടുത്തു കേന്ദ്രസർക്കാർ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് സാമൂഹിക അകലം പാലിക്കുകയാണ് വേണ്ടത്. അല്ലാതെ കൊറോണ ബാധിതരെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരും പലയിടങ്ങളിലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും അനുഭവിക്കുന്നുണ്ടെന്നും ഈ പ്രവണത നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഓരോ വ്യക്തിയും ഇപ്പോൾ ലോക്ക് ചെയ്യപ്പെട്ടിട്ടിരിക്കുകയാണ്. ഈ ലോക്ക് കോവിഡിനെതിരെയുള്ള യുദ്ധമാണ്. നമ്മൾ ഈ യുദ്ധത്തിൽ നിന്നും പൂർവാധികം ശക്തിയോടെ ജയിച്ചു തിരിച്ചു വരുമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പറഞ്ഞു. ലോക്ക് ഡൗൺ തീരുമാനം നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമായിരുന്നുവെന്നും എന്നാൽ ഈ വേളയിൽ രാജ്യത്തെ ജങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.