കൊറോണ വൈറസ് വരുമെന്ന് ഒരു വർഷം മുൻപ് പ്രവചിച്ച ഇന്ത്യൻ ബാലൻ ; വീഡിയോ വൈറലാകുന്നു

കോവിഡ് 19 ലോകത്ത് നാശം വിതയ്ക്കുമ്പോൾ കൊറോണ വൈറസ് ഭൂമിയിൽ ഉണ്ടാകുമെന്നും അതിന്റെ അവസാനം എങ്ങനെയാകും എന്ന് പ്രവചനം നടത്തിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോതിഷ്യയാണ്.പ്രവചനം സത്യമായി എന്നത് മാത്രമല്ല തുടർന്ന് പ്രവചിച്ചത് എല്ലാം നടന്നുകൊണ്ടും ഇരിക്കുവാണ്‌.2019 ഓഗസ്റ്റിലാണ് ഇ കുട്ടി ജ്യോതിഷി യൂട്യൂബിൽ പ്രവചനം പോസ്റ്റ് ചെയ്തത്.

കൊറോണ വൈറസ് ലോകത്തിന് ഭീതി സമ്മാനിക്കുമെന്നും ചൈനയുടെ ലോകരാജ്യങ്ങളുമായി ഉള്ള ബന്ധം മോശമാകും,വിമാന കമ്പനികൾ വൻ നഷ്ടത്തിലാകും തുടങ്ങിയതാണ് പ്രവചനം.അഭിഗ്യ അത് മാത്രമല്ല പറയുന്നത് ആഗോളപ്രതിസന്ധി മിക്ക രാജ്യങ്ങളെയും ബാധിക്കും,കൂട്ടായ പ്രവർത്തനം കൊണ്ട് മാത്രമേ ലോകത്തെ രക്ഷിക്കാൻ കഴിയൂ എന്നും പറയുന്നു.

20മിനിറ്റ് വീഡിയോയിൽ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് അഭിഗ്യ പറയുന്ന സമയമാണ് 2019 നവംബറിൽ തുടങ്ങി 2020 ഏപ്രിലോടെ ഇ വൈറസ് ഭീതി കഴിയുമെന്നാണ്. ഇതിൽ പറയുന്ന നവംബറിലാണ് ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് അത്കൊണ്ട് തന്നെ ഏപ്രിലിൽ തീരുമെന്ന ശുഭപ്രതീക്ഷയിലാണ് വിശ്വാസികൾ.