ലോക്ക് ഡൗൺ: തൊഴിലാളികളുടെ ഒരു മാസത്തെ വാടക പിരിക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ഒരു മാസത്തെ വാടക പിരിക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തിറക്കിയത്. ദുരന്ത നിവാരണ നിയമ പ്രകാരമാണിത്. കെട്ടിട നിർമ്മാണ തൊഴിലാളികളോ അത്തരത്തിലുള്ള ദിവസ വേതന തൊഴിലാളികളുടെ പക്കൽ നിന്നും വാടക പിരിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

പല സ്ഥലത്തും ലോക്ക് ഡൗൺ മൂലം തൊഴിലാളികൾ പാലായനം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടെന്നും പലരും തൊഴിൽ ഇല്ലാതെ വാടക നല്കേണ്ടി വരുമോയെന്നുള്ള ഭീതി മൂലവും ചിലയിടങ്ങളിൽ നിന്നും ആളുകളെ ഇറക്കി വിടുന്നത് മൂലവുമാണെന്നും കേന്ദ്ര സർക്കാർ പറയുന്നു. രാജ്യത്തു 21 ദിവസത്തേക്കാണ് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തങ്ങളുടെ ഗ്രാമങ്ങളിൽ എത്തിയിടിയുള്ളവർ 14 ദിവസം വീടുകളിൽ സ്വയം ഐസുലേഷനിൽ കഴിയണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.