കൊറോണ ഹെല്പ് ഡെസ്കിൽ വിളിച്ച് സമൂസ വേണമെന്ന് ആവശ്യപെട്ട യുവാവിന് ജില്ലാകളക്ടർ സമൂസയ്‌ക്കൊപ്പം കൊടുത്ത പണി

കോവിഡ് 19 പകരാതെ ഇരിക്കാൻ ഇന്ത്യ മുഴുവൻ അടച്ചിട്ട് ലോക്ക് ഡൌൺ നടത്തുകയാണ് എന്നാൽ ചില വിരുതന്മാർ ലോക്ക് ഡൗണിലും കാര്യങ്ങൾ നിസാരമായി എടുക്കുന്നു എന്നതിന്റെ ഉദാഹരമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്നത്.ജനങ്ങൾക് അടിയന്തര സേവങ്ങൾക്ക് വേണ്ടി വെച്ചിരിക്കുന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു സമൂസ ആവശ്യപെട്ട യുവാവിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു സമൂസ വേണമെന്ന് ആദ്യം ആവിശ്യപെട്ടപ്പോൾ ആദ്യം ഹെല്പ് ലൈൻ ഉദ്യോഗസ്ഥർ നിസാരമായി എടുത്തു എങ്കിലും സമൂസക്ക് വേണ്ടി വിളി നിരന്തമാരായി തുടർന്നപ്പോൾ അത് കളക്ടറിന്റെ ശ്രദ്ധയിപ്പെടുത്തുകയായിരുന്നു തുടർന്ന് സമൂസ യുവാവിന് കൊണ്ട് എത്തിച്ചു കൊടുക്കാനും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പകരമായി യുവാവിന്റെ വീടിന് അരികിലുള്ള ഓട വൃത്തിയാകാനും നിർദേശം കൊടുത്തു. റായ്പ്പൂർ കളക്ടർ തന്നെയാണ് ചിത്രം വെളിയിൽ വിട്ടത്.