പൗരത്വ ഭേദഗതി ബിൽ ; കണ്ണൻ ഗോപിനാഥൻ കേന്ദ്രസർക്കാരിന് നൽകിയ സമയം ഇന്ന് കഴിയും

ഡൽഹി ; മുൻ ഐഎസ് ഉദ്യോഗസ്ഥനും ഇടത് പക്ഷ ചിന്തകനുമായ കണ്ണൻ ഗോപിനാഥ് കേന്ദ്രസർക്കാരിന് നൽകിയ സമയം ഇന്ന് കഴിയും. പൗരത്വ ഭേദഗതി ബിൽ പിൻ വലിക്കാൻ കേന്ദ്രസർക്കാരിന് മാർച്ച് വരെയാണ് കണ്ണൻ ഗോപിനാഥൻ സമയം അനുവദിച്ചിരുന്നത്.

മാർച്ച് 30 നകം പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്നായിരുന്നു കണ്ണൻ ഗോപിനാഥിന്റെ ആവിശ്യം. അല്ലാത്ത പക്ഷം ഞാനടങ്ങുന്ന വലിയൊരു സംഘം അങ്ങോട്ട് വരുമെന്നും കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി പിൻ വലിക്കാനുള്ള സമയം കൂട്ടി നൽകുമോ എന്ന് വ്യക്തമല്ല.