ഞങ്ങൾ കൊറോണ വൈറസ് പടരുന്ന കാര്യം അറിയിച്ചിട്ടും ചൈന തള്ളി ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കൊറോണ വൈറസ് പടരുന്നതും അതിന്റെ പ്രതിരോധ നടപടികളും ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടും ചൈനയുടെ എതിർപ്പ് കാരണം മറ്റ് രാജ്യങ്ങളെ അറിയിക്കാൻ സംഘടന തയാറായില്ല എന്ന വെളിപ്പെടുത്തലുമായി തായ്‌വാൻ വിദേശ കാര്യ മന്ത്രാലയം രംഗത്ത് വാനിരിക്കുവാണ്.

കൊറോണ വൈറസിനെപ്രതിരോധിക്കുന്നതിൽ ഏറെ മുന്നിലാണ് തായ്‌വാൻ.ചൈന ലോകത്തെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുവാണെന്നും മരണ നിരക്ക് ഇതിൽ കൂടുതൽ ഉണ്ടായിട്ടും അത് മനപ്പൂർവം മറച്ചു വെക്കുകയാണ് എന്നും തായ്‌വാൻ ആരോപിക്കുന്നു.പല തവണ വൈറസ് പ്രതിരോധ കാര്യങ്ങൾ ആരോഗ്യ സംഘടനയെ അറിയിച്ചിട്ടും ചൈനയുടെ എതിർപ്പ് കാരണം ആരോഗ്യ സംഘടന പിന്നോട്ട് പോയി.

കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുള്ള രാജ്യമാണ് തായ്‌വാൻ അതിനാൽ പ്രതിരോധ പ്രവർത്തന രീതികൾ ആരോഗ്യസംഘടനയെ അറിയിച്ചിരുന്നു പക്ഷെ അവരുടെ റിപ്പോർട്ടിൽ അതിനെ പറ്റി ഒരിക്കൽ പോലും പരാമർശിക്കാൻ അവർ ശ്രമിച്ചില്ലെന്നും തായ്‌വാൻ വിമർശിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു