ഭാര്യയുടെ ഡെബിറ്റ് കാർഡുമായി ഓൺലൈനിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് കിട്ടിയത് മുട്ടൻ പണി: ഒടുവിൽ രണ്ടുലക്ഷം രൂപ നഷ്ടമായി

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം മദ്യം ലഭിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ പലരും മദ്യത്തിനായി പരക്കം പായുകയാണ്. മദ്യശാലകൾ ബിവറേജസ് ഔട്ട്ലറ്റുകളുമെല്ലാം നിലവിലെ സാഹചര്യത്തിൽ അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് 42 കാരനായ മധ്യവയസ്‌കൻ ഓൺലൈൻ വഴി മദ്യം കിട്ടാൻ മാർഗ്ഗമുണ്ടോയെന്നു തപ്പിയപ്പോൾ വൈൻ ഹോം ഡെലിവറി എന്ന പേരിലുള്ള ഒരു ഫോൺ നമ്പർ ലഭിക്കുകയും ഈ നമ്പറുമായി ഇയാൾ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ മൂവായിരം രൂപയുടെ മദ്യം ഓർഡർ ചെയ്യുകയും ചെയ്തു.

എന്നാൽ തട്ടിപ്പുകാർ ഇയാളുടെ ഫോണിൽ വന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയും അതുവഴി ആദ്യം മുപ്പതിനായിരം രൂപ അകൗണ്ടിൽ നിന്നും പിൻവലിക്കുകയായിരുന്നു. തുടർന്ന് രണ്ടാം തവണയും ഇത്തരത്തിൽ ആവർത്തിക്കുകയും പണം പിൻവലിക്കുകയും ചെയ്തു. ശേഷം സാങ്കേതിക തകരാറാണെന്നും പണം തിരികെ നല്കാമെന്നുമായിരുന്നു മറുപടി. തട്ടിപ്പ് നടന്നതായി മനസിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.