നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ തമിഴ്നാട്ടിലെ 50 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

ചെന്നൈ: ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയവരിൽ കൂടുതൽ പേർക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള 50 പേർക്കും തെലുങ്കാനയിൽ നിന്നുള്ള 15 പേർക്കും അവരുടെ ബന്ധുക്കൾക്കും വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നും 1500 ഓളം പേർ നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തതായി പറയുന്നു.

ഇവരിൽ 1300 പേർ മാത്രമേ തിരിചെത്തിയുള്ളുവെന്നും ബാക്കിയുള്ളവർ ഡൽഹിയിൽ തന്നെയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഡൽഹിയിൽ നിന്നും തിരികെയെത്തിയ 1130 പേരിൽ 515 പേരെ കണ്ടെത്തിയെന്നും, ഇവരിലെ 50 പേർക്കാണ് വൈറസ് സ്ഥിതീകരിച്ചത്.