നിസാമുദ്ധിൻ പള്ളിയിൽ നിന്നും ഇറങ്ങാൻ പറ്റില്ലെന്ന് പള്ളി കമ്മിറ്റിക്ക് വാശി; തൂക്കിയെടുത്ത് വെളിയിലിടാൻ അമിത്ഷായുടെ ഉത്തരവ്, രാത്രിക്ക് രാത്രി ഉത്തരവ് നടപ്പാക്കി അജിത് ഡോവൽ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനം നടത്തുകയും വൈറസിന്റെ വ്യാപ്തി കൂട്ടുകയും ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തെ തുടർന്ന് നിസാമുദീനിലെ ബെംഗളാവാലി മസ്ജിദ് ഉടപെടെയുള്ള തബ്‌ ലിഗി ജമാഅത്ത് മർക്കസിൽ നിന്നും ആളുകൾ ഒഴിയണമെന്നുള്ള പോലീസ് നിർദേശം അവഗണിക്കുകയായിരുന്നു മതപണ്ഡിതന്മാർ. നിലവിലെ സാഹചര്യത്തിൽസമ്മേളനം നടത്തിയാൽ കൊറോണ വൈറസിന്റെ വ്യാപ്തി കൂടുമെന്നും സ്ഥലത്തുനിന്നും ഒഴിഞ്ഞു പോകണമെന്നുള്ള പോലീസിന്റെ ആവശ്യത്തെയാണ് അവഗണിച്ചത്. എന്നാൽ മർക്കസ് നേതാവ് മൗലാന സാദ് ഇത് നിഷേധിച്ചുകൊണ്ട് സമ്മേളനം തുടരുകയായിരുന്നു.

തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടുകയായിരുന്നു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഈ വിഷയത്തിൽ ഇടപെടനുള്ള നിർദേശം നൽകി. ഉടനെ തന്നെ എല്ലാവരെയും ഒഴിപ്പിക്കുകയും വേണ്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. 28 നു രാത്രി ഒരുമണിയ്ക്ക് അജിത് ഡോവൽ സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഒഴിഞ്ഞു മാറിയില്ലെങ്കിൽ സൈന്യത്തെ ഇറക്കുമെന്നും അവരുടെ സഹായത്തോടെ എല്ലാവരെയും ഒഴിപ്പിക്കുമെന്നും അജിത് ഡോവൽ വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്തവരെ കോവിഡ് ടെസ്റ്റിനു വിധേയരാക്കണമെന്നും രോഗലക്ഷണങ്ങൾ കാണുന്നവരെ നിരീക്ഷണത്തിലാക്കാനും നിർദേശിച്ചു.

തെലുങ്കാനയിലെ കരിംനഗറിൽ ഒൻപത് ഇന്തോനേഷ്യക്കാർക്ക് വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്നാണ് സംഭവത്തിന്റെ ഗുരുതരവാസ്ഥ കേന്ദ്രസർക്കാരിന് മനസിലായത്. തുടർന്ന് കർശന നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുകയായിരുന്നു. കൊറോണ വൈറസ് ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുമ്പോൾ എങ്ങുമുള്ള മത ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുമ്പോൾ ഡൽഹിയിൽ ഇത്തരമൊരു മത കൂട്ടായ്മ നിലവിലെ സാഹചര്യത്തിൽ സംഘടിപ്പിച്ചത് വളരെ ഗുരുതരമായ പ്രവർത്തിയാണെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊറോണ സ്ഥിതീകരിക്കുകയും രോഗലക്ഷണമുള്ള 441 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മതകൂട്ടായ്മ്മ സംഘടിപ്പിച്ചവർക്കെതിരെ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിദേശികളടക്കമുള്ള രണ്ടായിരത്തോളം ആളുകളാണ് നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തത്.