പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി നവജാത ശിശുവിന് ലോക്ക് ഡൗൺ എന്ന് പേര് നൽകി മാതാപിതാക്കൾ

യുപി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിന് ലോക്ക് ഡൗൺ എന്ന് പേര് നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വീട്ടിലേക്ക് ആരും വരരുത് എന്നും സർക്കാർ നിർദേശം പാലിക്കണമെന്നും കുഞ്ഞിന്റെ പിതാവ് പവൻ പറയുന്നു. കുട്ടി ജനയിച്ചതിന്റെ ആഘോഷങ്ങൾ തൽക്കാലം മാറ്റി വച്ചിരിക്കുകയാണെന്നും പവൻ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു